Hero Image

ജര്മനിയിൽ സൗജന്യ പഠനത്തിനൊപ്പം ജോലിയും; അപേക്ഷ ക്ഷണിച്ചു

കൊച്ചി: ജര്‍മന്‍ ഫെഡറല്‍ ഗവണ്‍മെന്‍റും നാഷണല്‍ സ്കില്‍ ഡെവലപ്മെന്‍റ് കൗണ്‍സിലിന്‍റെ പാര്‍ട്ണര്‍മാരായ എക്സ്ട്രീം മള്‍ട്ടീമീഡിയയുമായി ചേര്‍ന്ന് ജര്‍മനിയില്‍ വിവിധ പ്രോഗ്രാമുകളിലേക്കു അഡ്മിഷന് അപേക്ഷ ക്ഷണിച്ചു.

കോളെജ് പഠനത്തോടൊപ്പം വിവിധ കമ്പനികളില്‍ ശമ്പളത്തോടു കൂടി ട്രെയ്നിയായി വര്‍ക് ചെയ്യാന്‍ അവസരം നൽകുന്നു.

കോഴ്സ് കഴിഞ്ഞു കമ്പനിയില്‍ രണ്ടു ലക്ഷത്തിനു മുകളില്‍ സാലറി നല്‍കി സ്ഥിരപ്പെടുത്തുന്നു. കൂടാതെ അഞ്ച് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ പിആര്‍ സ്റ്റാറ്റസും നൽകും.

കോഴ്സിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു ജര്‍മ്മന്‍ ഭാഷ പരിശീലനവും സബ്ജക്റ്റ് പരിശീലനവും കേരളത്തില്‍ തന്നെ നല്‍കും. അതിന് എന്‍എസ്ഡിസി സര്‍ട്ടിഫിക്കറ്റും ലഭിക്കും. പ്ലസ്ടുവിന് സയന്‍സ് /കൊമേഴ്സ് വിഷയങ്ങളില്‍ 50% മാര്‍ക്കുള്ളവര്‍ക്കു അപേക്ഷിക്കാം, അല്ലെങ്കില്‍ പ്രസ്തുത വിഷയങ്ങളില്‍ ഡിപ്ലോമ, എൻജിനീയറിങ് കോഴ്സ് കംപ്ലീഷന്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9778192644 എന്ന വാട്സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടുക.

അതേസമയം, പ്ലസ് ടു സയൻസ് പഠനശേഷം സൗജന്യ നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിയ്ക്കും ജർമനിയില്‍ അവസരമൊരുക്കുന്ന പ്രക്രിയയിലേയ്ക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ പ്രോഗ്രാമിന്റെ ആദ്യബാച്ചിലേയ്ക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ജർമ്മൻ ഭാഷ പരിശീലനം (ബി2 ലെവല്‍ വരെ), നിയമന പ്രക്രിയയിലുടനീളമുളള പിന്തുണ, ജർമ്മനിയുടെ ആരോഗ്യ പരിപാലന മേഖലയിൽ തൊഴിൽ സാധ്യത, ജര്‍മ്മനിയിലെത്തിയ ശേഷം പഠനസമയത്ത് പ്രതിമാസ സ്റ്റൈപ്പന്റ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായാണ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

READ ON APP